Friday, April 27, 2018

SCENE 1 

രാത്രി   EXT  

                     കൊച്ചി കായല്‍തീരം  (മറൈന്‍ഡ്രൈവ് )     

കായല്‍ തീരത്തേക്ക്  അടുക്കുന്ന  ഒരു  എണ്ണ  കപ്പല്‍  പശ്ചാത്തലത്തില്‍  ഒരു  പ്രേമഗാനം.  

 

(ആ നിലാവും കിനാവും പൊലിഞ്ഞൂ പാതിരാവിൻ പരാഗം പൊഴിഞ്ഞൂ രാവിൻ പരാഗം പൊഴിഞ്ഞൂ കാട്ടുപൂവിൻ വിഷാദം വിതുമ്പി നേർത്ത കാറ്റിന്‍റെ ഈണം ചിലമ്പീ കാറ്റിന്‍റെ ഈണം ചിലമ്പി . അന്ന് സന്ധ്യക്ക്‌ ) 

 

 

മറൈന്‍ഡ്രൈവിലെ ബഞ്ചിലിരുന്നു പാട്ട് കേള്‍ക്കുന്ന സ്വരൂപ്‌  . അയാള്‍ക്ക്‌മുന്നിലൂടെ കടന്നു പോകുന്ന കമിതാക്കള്‍  , അവരെ തന്നെ നോക്കുന്ന സ്വരൂപ്‌  . പാട്ടുകട്ടുചെയ്തു ഒരു നമ്പര്‍ ഡയല്‍  ചെയ്യുന്നു   

 

സ്വരൂപ്‌  :  ഹലോ  

മറുതലയ്ക്കല്‍  :  ഹലോ 

സ്വരൂപ്‌  :  ചേട്ടാ  അവര്  വിളിച്ചിരുന്നോ  

 

മറുതലയ്ക്കല്‍  :  അത്  വിട്ടേക്ക്  അവര്തന്റെ  സൂക്കേട്‌  എങ്ങിനോ  അറിഞ്ഞു   

വേറെ  നോക്കട്ടെ 

ഫോണ്‍  കട്ട്‌  ചെയ്തു  എന്തോ  ആലോചിക്കുന്നു  

 

ഊബറില്‍  മെസ്സേജ്  വരുന്നു   .  ഒരു  ട്രിപ്പ്‌  , നമ്പര്‍  എടുത്തു  കാള്‍  ചെയ്തുകൊണ്ട് മറൈന്‍ഡ്രൈവില്‍ നിന്നും ഇറങ്ങുന്നു 

മറൈന്‍ഡ്രൈവിന്‍റെ  ഒരം  ചേര്‍ത്ത്  നിര്‍ത്തിയിട്ട  സ്വരൂപിന്റെ  കാര്‍  എടുത്തു  ആയാല്‍  പോകുന്നു  

ഒരു  വിജനമായ  ഇടത്ത്  കാര്‍  കൊണ്ട്  നിര്‍ത്തിയ ശേഷം  ആയാല്‍  ചുറ്റും  നോക്കുന്നു  ബസ്സ്‌  വൈറ്റിംഗ്  ഷെല്‍ട്ടറില്‍ നിന്  ഒരു  യ്വതി  കാറിനു  അടുത്തേക്ക്  ഇറങ്ങി  വന്നു  .  സ്വരൂപ്‌  ഫോണില്‍  നുന്ബെര്‍  ഡയല്‍  ചെയ്യുന്നുണ്ടായിരുന്നു   യുവതിയുടെ  കയ്യിലെ  ഫോനെ  ശബ്ദിക്കാന്‍  തുടങ്ങി  

യുവതി  ;  ഊബര്‍  ടാക്സി  

സ്വരൂപ്‌  ;  അതെ  

  യുവതി അതില്‍  കയറുന്നു  

വണ്ടി  മുന്നോട്  നീങ്ങുന്നു  

സ്വരൂപ്‌  അവളെകണ്ണാടിയില്‍  കാണുന്നു  ,  അവളുടെ  കൂര്‍ത്ത  നോട്ടം  ,  ചെറിയ  ഒരു  പേടി  ഉള്ളത്  പോലെ  ,  

സ്വരൂപ്‌  :  madam  ഈ  സമയത്ത്  എങ്ങിനെയാണ്  ഇവിടെ  ഒറ്റയ്ക്ക്  

അവള്  അയാളെ  നോക്കുന്നു  

സ്വരൂപ്‌    :  വീട്ടിലെക്കാണോ  പോകേണ്ടത്  

SCENE 1  രാത്രി   EXT                        കൊച്ചി കായല്‍തീരം  (മറൈന്‍ഡ്രൈവ് )      കായല്‍ തീരത്തേക്ക്  അടുക്കുന്ന  ഒരു  എണ്ണ...